അമൃത വിശ്വവിദ്യാപീഠത്തിൽ "സ്വാഗതം 2025'
1583621
Wednesday, August 13, 2025 8:20 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസിലെ വിവിധ കോഴ്സുകളിലെ നവാഗതർക്ക് വരവേൽപു (സ്വാഗതം-2025 ) നൽകി. അമൃത കോളജ് ഓഫ് നഴ്സിംഗ്, സ്കൂൾ ഓഫ് ഫാർമസി, സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിലെ ആയിരത്തിലേറെ വിദ്യാർഥികൾക്കാണു സ്വീകരണം നൽകിയത്. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ലുപ്പിൻ ഫാർമസ്യൂട്ടിക്കൽ ആർ ആൻഡ് ഡി വിഭാഗം വൈസ് പ്രസിഡന്റ് ഡോ. സജീവ് ചന്ദ്രൻ, ഐഐടി മദ്രാസ് ബയോടെക്നോളജി വിഭാഗം മേധാവി പ്രഫ. ഗുഹൻ ജയരാമൻ എന്നിവർ മുഖ്യാതിഥികളായി. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ പി. അജിത് കുമാർ, ഡോ. ശാന്തകുമാർ വി. നായർ, ഡോ. കെ.പി. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.