ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ മാര്‍ച്ച്; 50ഓളം ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
1584031
Friday, August 15, 2025 4:40 AM IST
കൊച്ചി: നഗരത്തില്‍ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് കണ്ടാലറിയാവുന്ന അമ്പതോളം ബിജെപി നേതാക്കൾക്കെതിരേ സെൻട്രല്‍ പോലീസ് കേസ് എടുത്തു. ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, കെ.വി.എസ്. ഹരിദാസ്, കെ.എസ്. സജി, അനൂപ് അയ്യപ്പന് പിള്ള, സജിനി നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂര്‍ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ബിജെപി സിറ്റി ഘടകം നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് ഗതാഗത തടസം സൃഷ്ടിച്ചത്.