ആനയൂട്ട് നടത്തി
1583627
Wednesday, August 13, 2025 8:20 AM IST
തൃപ്പൂണിത്തുറ: ലോക ഗജദിനത്തോടനുബന്ധിച്ച് ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. കൊച്ചി ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി.അജയൻ, അസി.കമ്മീഷണർ എം.ജി.യഹുലദാസ്, ഓഫീസർ ആർ.രഘുരാമൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ജി. വേണുഗോപാൽ, സെക്രട്ടറി ടി. മുരളീധരൻ, പി.എസ്. പ്രസന്ന, ആർ. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയെ ആദരിച്ചു.