കൊ​ച്ചി: രാ​ജ​ഗി​രി ഫ്‌​ള​ഡ്‌​ലി​റ്റ് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 38ാമ​ത് ഫാ.​ഫ്രാ​ന്‍​സി​സ് സാ​ല​സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍, സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കും. ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ​യും സെ​മി ഫൈ​ന​ല്‍ വൈ​കു​ന്നേ​ര​വു​മാ​ണ്.

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍, ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ക​ള​മ​ശേ​രി രാ​ജ​ഗി​രി സ്‌​കൂ​ളി​നൊ​പ്പം മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ്, കു​ന്നം​കു​ളം ഗ​വ. മോ​ഡ​ല്‍ ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ്,

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ്, തൂ​ത്തു​ക്കു​ടി ക്ര​സ​ന്‍റ് മെ​ട്രി​ക് എ​ച്ച്എ​സ്എ​സ്, പു​ളി​ക്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ്, കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍ എ​ച്ച്എ​സ്എ​സ്, കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി എ​ന്നീ ടീ​മു​ക​ൾ നോ​ക്ക് ഔ​ട്ട് റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് എ​ച്ച്എ​സ്എ​സ്, കോ​ട്ട​യം മൗ​ണ്ട് കാ​ര്‍​മ​ല്‍ എ​ച്ച്എ​സ്എ​സ്, തൂ​ത്തു​ക്കു​ടി ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ്, പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ എ​ച്ച്എ​സ്എ​സ്,

ആ​ല​പ്പു​ഴ ജ്യോ​തി​നി​കേ​ത​ന്‍, കൊ​ല്ലം എ​സ്എ​ന്‍ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ര്‍ അ​വ​സാ​ന ആ​റി​ല്‍ ഇ​ടം​നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ മൂ​ന്ന് ഗ്രൂ​പ്പു​ക​ള്‍ മാ​ത്ര​മു​ള്ള​തി​നാ​ല്‍ ഗ്രൂ​പ്പ് എ​യി​ല്‍ നി​ന്നും ഗ്രൂ​പ്പ് ബി​യി​ല്‍ നി​ന്നും ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ടീം ​നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.