ലാപ്ടോപ്പ് മോഷ്ടാവ് അറസ്റ്റിൽ
1583628
Wednesday, August 13, 2025 8:20 AM IST
കൊച്ചി: ഒന്നരലക്ഷം രൂപയുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. തോപ്പുംപടി മുണ്ടംവേലി ആര്യാട് വീട്ടിൽ ഡിറ്റോ ജേക്കബി(48)നെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കർണാടക സ്വദേശി ഇസ്രേൽ പോളിന്റെ ലാപ്ടോപ്പാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.