മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് മുഹമ്മദ് ഷിയാസിനെതിരെ കേസ്
1583779
Thursday, August 14, 2025 4:33 AM IST
കൊച്ചി: പറവൂരില്‍ നടന്ന മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെതിരെ പറവൂര്‍ പോലീസ് കേസെടുത്തു.
കടുങ്ങല്ലൂര്‍ ഏലൂക്കര മുഹമ്മദ് അര്‍ഷാദ് നല്കിയ പരാതിയിലാണ് കേസെടുത്തത്. ഒമ്പതിന് പറവൂര്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയെ കോവര്‍കഴുത എന്ന് വിളിച്ച് പരസ്യമായി ആക്ഷേപിക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കേസെടുത്തത്.