ട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ
1583902
Thursday, August 14, 2025 10:39 PM IST
ഫോർട്ടുകൊച്ചി: ട്രെയിൻ തട്ടി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഫോർട്ടുകൊച്ചി പട്ടാളം ഇഎസ് ഐആശുപത്രിക്കു സമീപം താമസിക്കുന്ന കടവത്ത് വീട്ടിൽ കെ.എ. നിസാറിന്റെ (കെഎസ്ഇബി) മകൻ കെ.എൻ. ഉമർ ഫാറൂഖ് (26) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ കുമ്പളം അരൂർ മേൽപ്പാലത്തിനു സമീപം റെയിൽപ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മാതാവ്: സുജ മോൾ. സഹോദരങ്ങൾ: ഫൈസി, ഫർദ്ദീൻ.