ചിറ്റിലപ്പിള്ളി സ്ക്വയറില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍
1583786
Thursday, August 14, 2025 4:43 AM IST
കൊച്ചി: തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയര്‍ വെല്‍നെസ് പാര്‍ക്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. 17 മുതല്‍ 31വരെ 60 വയസിന് മുകളിലുള്ള സന്ദര്‍ശകര്‍ക്ക് രാവിലെ വ്യായാമത്തിനായി സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.
ജോഗിംഗ് ട്രാക്ക്, സൈക്ലിംഗ്, ഓപ്പണ്‍ ജിം എന്നിവ ഉള്‍പ്പെടെ പാര്‍ക്കിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. രാവിലെ ഒമ്പത് വരെയാണ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. തുടര്‍ച്ചയായി അഞ്ചുവര്‍ഷം രാവിലെ വ്യായാമത്തിന് ചിറ്റിലപ്പിള്ളി സ്ക്വയര്‍ വെല്‍നെസ് പാര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് പിന്നീട് ഈ സൗകര്യങ്ങള്‍ വ്യായാമത്തിനായി നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യമായും ഉപയോഗിക്കാം.
രാവിലെ എട്ടു മുതല്‍ പ്രവേശനം അനുവദിക്കും. വയസ് രേഖപ്പെടുത്തിയിട്ടുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും 15 ദിവസത്തെ സൗജന്യ സന്ദര്‍ശനം.