ഐസാറ്റിൽ ആന്റി റാഗിംഗ് വാരാഘോഷം
1583626
Wednesday, August 13, 2025 8:20 AM IST
കളമശേരി: ആൽബർട്ടിയൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐസാറ്റ്) ആന്റി റാഗിംഗ് വാരാഘോഷങ്ങൾക്ക് തുടക്കമായി.
സെമിനാർ ഹാളിൽ ഇന്നലെ രാവിലെ 10.30ന് മൈൻഡ് എന്നവർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക മായ മേനോൻ ഉദ്ഘാടനം ചെയ്തു. കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വകുപ്പ്, ആന്റി റാഗിംഗ് കമ്മിറ്റി എന്നിവ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. വി. വീണ അധ്യക്ഷത വഹിച്ചു.
സൈബർ ബുള്ളിയിംഗ് എന്ന വിഷയത്തിൽ അവർ മുഖ്യപ്രഭാഷണം നടത്തി. ആവർത്തിച്ച് നടക്കുന്ന ഇത്തരം ബോധവത്കരണ പരിപാടികൾ വിദ്യാർഥികളിൽ ഉത്തരവാദിത്വബോധവും പരസ്പര ബഹുമാനവും വളർത്താൻ സഹായിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.