കൗണ്‍സിലിംഗ് ശക്തിപ്പെടുത്തും: വനിതാ കമ്മീഷന്
1584030
Friday, August 15, 2025 4:40 AM IST
കൊച്ചി: സ്ത്രീകള്‍ ഇരകളാകുന്ന വിവിധ പ്രശ്നങ്ങളില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാനത്താകെ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ശക്തിപ്പെടുത്തുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി.
സംസ്ഥാനത്ത് വിവിധ പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. ഇത്തരം ആത്മഹത്യാ പ്രേരണകളില്‍ നിന്ന് ഇവരെ പുറത്തുകൊണ്ട് വരുന്നതിന് കൗണ്‍സിലിംഗ് സഹായമാകും. ഇന്റേണല്‍ കമ്മിറ്റികള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന് എറണാകുളം ജില്ലാ അദാലത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു സതീദേവി.
രണ്ടു ദിവസങ്ങളിലായി കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന്റെ അവസാന ദിനം 21 പരാതികളാണ് തീര്‍പ്പാക്കിയത്. അഞ്ച് പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 81 പരാതികളാണ് പരിഗണിച്ചത്.