ടയർ പൊട്ടി; കെഎസ്ആർടിസി ബസ് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു
1583636
Wednesday, August 13, 2025 8:33 AM IST
കൂത്താട്ടുകുളം: ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന്റെ മുൻവശത്തെ ടയറാണ് പൊട്ടിയത്.
വെളിയന്നൂർ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൂത്താട്ടുകുളം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡിപ്പോയിലെ ബസുകൾ കാലപ്പഴക്കമേറിയവയാണെന്നും കൃത്യമായ അറ്റകുറ്റപ്പണികൾ വർക്ഷോപ്പിൽ നടത്താറില്ലെന്നും നാട്ടുകാർ ആരോപിച്ചു.