ആലുവ റെയിൽവേ സ്റ്റേഷനിലെ സൗകര്യം വർധിപ്പിക്കണം
1583630
Wednesday, August 13, 2025 8:20 AM IST
ആലുവ: റെയിവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ കാത്തിരിപ്പു കേന്ദ്രം, ഭക്ഷണ ശാല തുടങ്ങിയവ ആരംഭിക്കണമെന്ന് ആലുവയിൽ എത്തുന്ന ദീർഘദൂര യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. ട്രെയിൻ കാത്തുനിൽക്കുന്ന പ്രായമായവരും രോഗികളായവരുമാണ് ശുചിമുറിയില്ലാതെ ഏറ്റവും കഷ്ടപ്പെടുന്നത്.
ട്രെയിൻ കയറാനായി എത്തുന്ന യാത്രക്കാരിൽ മൂത്ര സംബന്ധമായ രോഗമുള്ളവരും പ്രമേഹ രോഗികളും ഉണ്ടാകാറുണ്ട്. ഇവർക്ക് ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ പോയി വരികയെന്നത് അപ്രായോഗികമാണ്. എല്ലാ സമയത്തും ഭക്ഷണശാലകളും പ്രവർത്തിക്കുന്നില്ല. അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് പബ്ലിക് പ്ലാറ്റ് ഫോറം ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എ. ഹംസക്കോയ തിരുവന്തപുരം ഡിവിഷണൽ മാനേജർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.