ഫിസാറ്റ് ടെഗ്സെറ്റ് 2025
1584041
Friday, August 15, 2025 4:51 AM IST
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സാങ്കേതിക വിദ്യയുടെയും തൊഴിലവസരങ്ങളുടെയും വാതായനങ്ങള്‍ തുറക്കുന്ന ഫിസാറ്റ് ടെഗ്സെറ്റ്- 2025 പരിശീലന പരിപാടി മേലൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ നടന്നു.
ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ സോഷ്യല്‍ ഔട്ട് റീച്ച് സെല്ലിന്റെ നേതൃത്വത്തില്‍ ടീച്ച് ഗൈഡ് ട്രാന്‍സ്ഫോം' എന്ന ആശയവുമായി, വിദ്യാര്‍ഥികളെ സാങ്കേതിക വിദ്യയുടെയും കരിയര്‍ മാര്‍ഗനിര്‍ദേശത്തിന്റെയും ലോകത്തേക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ഡോ. ബിജോയ് വര്‍ഗീസ്, എം. മനോജ് കുമാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. അധ്യാപികമാരായ മിനു കുര്യാക്കോസ്, ജെസ്ലിന് പി. ജോ, സ്കൂള്‍ പിടിഎ പ്രസിഡന്റ് ടി.ഒ. ബെനി , വാര്‍ഡ് മെമ്പര്‍ ജാന്‍സി പൂളോസ് എന്നിവര്‍ പങ്കെടുത്തു.