മൃതദേഹത്തോട് അനാദരവ്; വലിയ നീതി നിഷേധമെന്ന് യാക്കോബായ സഭ
1583800
Thursday, August 14, 2025 4:52 AM IST
പുത്തൻകുരിശ്: കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യാക്കോബായ സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മൃതദേഹത്തോട് ഇത്തരത്തിൽ അനാദരവ് കാണിച്ച് തെറ്റായ ചിന്താഗതികളോടെ സഭാന്തരീക്ഷം കലുഷിതമാക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. സെമിത്തേരി ബില്ലിലെ അവകാശങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ അധികാരികൾ കൂട്ടു നിൽക്കരുതെന്നും സമൂഹത്തിൽ മൃതദേഹത്തോട് അനാദരവ് ആവർത്തിക്കപ്പെടരുതെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.