എംഡിഎംഎ: 2 പേർ കൂടി അറസ്റ്റിൽ
1583783
Thursday, August 14, 2025 4:33 AM IST
കാലടി: കാലടിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വല്ലം റയോൺ പുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ മേയ് 28ന് കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി മറ്റൂർ പിരാരൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു.
കേസിലെ മൂന്നാം പ്രതിയാണ് സിയാദ്. രാസലഹരി വാങ്ങുന്നതിന് 90,000 രൂപ കൊടുത്ത് വിട്ടത് ഇയാളാണ്. ലൊക്കേഷൻ അയച്ചുകൊടുത്തതും സിയാദാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വാഹനം എത്തിച്ച് കൊടുത്തത് സിദ്ദിഖാണെന്ന് പോലീസ് കണ്ടെത്തി.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറിൽ കൊണ്ടുപോകുന്ന വഴിയാണ് പിടികൂടിയത്. ബിന്ദുവിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ഷെഫീഖിനെയും പിടികൂടി.