"അങ്കമാലി കല്യാണത്തലേന്ന് ' ഖത്തറില്‍ നവംബര്‍ 28ന്
1583787
Thursday, August 14, 2025 4:43 AM IST
കൊച്ചി: ഖത്തര്‍ അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ (അന്റിയ ഖത്തര്‍) ആഭിമുഖ്യത്തില്‍ നവംബര്‍ 28ന് ഖത്തറില്‍ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷണല്‍ സെന്ററില്‍ അങ്കമാലി കല്യാണതലേന്ന് എന്ന പേരില്‍ വൈകിട്ട് ആറിനാണ് പരിപാടി.
അങ്കമാലിയിലെയും പരിസരങ്ങളിലെയും നിരവധിപേരെ സഹായിക്കുന്ന ഖത്തറിലെ ചാരിറ്റബിള്‍ സംവിധാനമായ സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്നടക്കമുള്ള കലാകാരന്മാർ പരിപാടിയുടെ ഭാഗമാകുമെന്ന് പ്രസിഡന്റ് വിനോദ്കുമാര്‍ പറഞ്ഞു. അങ്കമാലിയിലെ പ്രശസ്തരെ ചടങ്ങില്‍ ആദരിക്കും. ജോയ് ജോസ്, വിനായക് മോഹന്‍, റിങ്കു ബിജു, ജോയ് പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.