പ്രവാസി മലയാളി കത്തോലിക്ക സംഗമം നടത്തി
1584054
Friday, August 15, 2025 5:04 AM IST
കൊച്ചി: പ്രവാസി മലയാളി കത്തോലിക്ക സംഗമം ഗര്‍ഷോം 2025 കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തി. അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, തണല്‍ കുടുംബസഹായ പദ്ധതി എന്നിവ സംഗമത്തില്‍ ഉദ്ഘാടനം ചെയ്തു.
ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജോയ് മേനാച്ചേരി, ബിന്ദു ജോണ്സണ്, അല്‍ഫോണ്‍സ സേവ്യര്‍, മാത്യു പുത്തന്‍പുരയ്ക്കല്‍, ഡേവിസ് മാത്യു, ഫ്രാന്‍സിസ് കൈതാരത്ത്, പീറ്റര്‍ പൈലി, ചാണ്ടി ജേക്കബ്, ജോര്‍ജ് മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.