അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പൊളിക്കൽ നടപടി വേഗത്തിലാക്കും
1583782
Thursday, August 14, 2025 4:33 AM IST
കൊച്ചി: ജില്ലയിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടികളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം എന്ന് യോഗം നിര്‍ദേശിച്ചു.
ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളുടെ സ്ഥിതിയും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പൊളിച്ചു നീക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരസ്പരം സഹകരിച്ച് മുന്നോട്ടു പോകാനും ധാരണയായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് സംബന്ധിച്ചു.