ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ച എംവിഐയെ ആദരിച്ചു
1583793
Thursday, August 14, 2025 4:43 AM IST
ആലുവ: സിപിആർ നൽകി ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ച എംവിഐ കെ.എസ്. സജിനെ തൃണമൂൽ കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡൊമിനിക് കാവുങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂർ എളമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിച്ചത്.
ആലുവ സിവിൽ സ്റ്റേഷനിലെ പഴയ ലിഫ്റ്റ് മാറ്റി പുതിയ ലിഫ്റ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ കളക്ടർക്ക് തൃണമൂൽ കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി.