കാവുംപടി റോഡില്‍ ഓടയുടെ സ്ലാബ് തകര്‍ന്നത് അപകടഭീഷണിയാകുന്നു
1583634
Wednesday, August 13, 2025 8:20 AM IST
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് അപകട ഭീഷണിയാകുന്നു. നിര്‍മല ഹൈസ്കൂളിന് മുന്‍ വശത്താണ് സ്ലാബ് ഒടിഞ്ഞ് അപകടഭീക്ഷണി ഉയര്‍ത്തുന്നത്.
സ്കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് അപകട ഭീഷണി നിലനില്‍ക്കുന്നത്.
മൂവാറ്റുപുഴ നഗരവികസനവുമായി ബന്ധപ്പെട്ട് നിര്‍മാണം നടക്കുന്നതിനാല്‍ ബസുകളടക്കമുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇരു ചക്രവാഹനങ്ങളാണ് ഏറെയും അപകട ഭീഷണി നേരിടുന്നത്. വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.