വിദ്യാർഥികൾ ദേശീയ പതാകയിലെ ആശയം ഉൾക്കൊള്ളണം: ഉമ തോമസ്
1583631
Wednesday, August 13, 2025 8:20 AM IST
കൊച്ചി: വിദ്യാർഥികൾ ദേശിയ പതാകയിലെ നിറങ്ങളിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ ഉൾക്കൊണ്ടു വളരണമെന്ന് ഉമ തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു.കെപിസിസി വിചാർ വിഭാഗ് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ നടത്തുന്ന വിജയപതാക @78 പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. 78 കുട്ടികൾ ദേശീയ പതാകയുടെ ചിത്രം വരച്ചു. പ്രധാനാധ്യാപിക വിരോണി ഷീന മുഖ്യപ്രസംഗം നടത്തി.