ഗോശ്രീ പാലം അറ്റകുറ്റപ്പണികൾ വൈകിയാൽ ടോൾ പിരിവ് തടയും
1583794
Thursday, August 14, 2025 4:43 AM IST
വൈപ്പിൻ: ഗോശ്രീ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ അനന്തമായി നീളുകയാണെങ്കിൽ മുളവുകാട് ടോൾ കേന്ദ്രത്തിലെ ടോൾപിരിവ് തടയുന്നതടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും സിപിഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
തിരക്കേറുന്ന സമയത്ത് കണ്ടെയ്നർ സർവീസുകൾക്ക് നിയന്ത്രണം ഉറപ്പുവരുത്താനും ഒന്നാം പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.