രണ്ടു കുട്ടികള്‍ക്ക് എച്ച് 1 എന്‍1 : വെണ്ണല ഗവ.ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു
1583624
Wednesday, August 13, 2025 8:20 AM IST
കൊച്ചി: എച്ച്1 എന്‍1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെണ്ണല ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പഠനം ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്.
ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പനിബാധിതരായ കുട്ടികള്‍ സ്കൂളില്‍ എത്തരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
നിലവില്‍ സ്കൂളുകള്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുന്‍കരുതലെന്ന നിലയില്‍ സ്കൂളുകള്‍ സ്വന്തം നിലയ്ക്ക് അടച്ചിടുന്നതാണെന്നും ഡിഎംഒ അറിയിച്ചു.