ഹരിതകർമ സേനയുടെ നല്ല പാഠത്തിന് സാൻതോം സ്കൂളിന്റെ ആദരം
1584033
Friday, August 15, 2025 4:40 AM IST
മൂക്കന്നൂർ: സ്വാതന്ത്ര്യദിന ആഘോഷത്തിനൊപ്പം ആദരവ് പകർന്നും സാൻതോം സെൻട്രൽ സ്കൂൾ. സ്കൂളിൽ വിപുലമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളെയാണ് ആദരിച്ചത്. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ്, പാട്രിയോട്ടിക് ഡാൻസ്, റോൾപ്ലേ, ടാബ്ലോ എന്നിവ ചടങ്ങിന് കൊഴുപ്പേകി.
ലോക്കൽ മാനേജർ സിസ്റ്റർ ശാലിനി, പ്രിൻസിപ്പൽ സിസ്റ്റർ ഉദയ തെരേസ , മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് , പിടിഎ വൈസ് പ്രസിഡന്റ് അനിറ്റ മരിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
ശരിയായ മാലിന്യ സംസ്കരണം എങ്ങനെ സാധ്യമാക്കാം, എന്നതിനെപ്പറ്റി ഹരിതകർമസേന മെമ്പർ മോളി വർഗീസ് സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തി.