ഹോളി ഹോം കുടുംബ സംഗമം നടത്തി
1583788
Thursday, August 14, 2025 4:43 AM IST
കാലടി: ഹോളി ഹോം മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും മിഷനറി ട്രെയിനിംഗ് കോഴ്സിന്റെ ( കൊരുസ്സോ) സർട്ടിഫിക്കറ്റ് വിതരണവും കാലടി സമീക്ഷയിൽ നടന്നു.
ബിഷപ് മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വലിയ കുടുംബങ്ങളെ അദ്ദേഹം അദരിച്ചു.വലിയ കുടുംബങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുവിശേഷ ദൗത്യം നിർവഹിക്കാൻ പഠനവും പരിശീലനവും ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പത്ത് മക്കളുള്ള സന്തോഷ് - രമ്യ , ഏഴു സിസേറിയനിലൂടെ ഏഴു മക്കളെ സ്വീകരിച്ച ജെനി - സുനി, ഏഴ് മക്കളുള്ള ജോബി - വിനിത ദമ്പതികളെ ആദരിച്ചു. ഹോളി ഹോം മിനിസ്ട്രിയുടെ സ്ഥാപകനും ചെയർമാനുമായ ഷിജു ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബു ജോസഫ്, ഹോളി ഹോം സെക്രട്ടറി ജിജോ അറക്കൽ, റിസോഴ്സ് ടീം അംഗങ്ങളായ ജയിംസ് കൊട്ടാരത്തിൽ ,പി.കെ.ജോണ, ഫാ.ജോഷി മയ്യാറ്റിൽ, ഫാ. ഇമ്മാനുവൽ, റോബിൻ, ബിനിത എന്നിവർ നേതൃത്വം നൽകി.