പൂയംകുട്ടി പുഴയിൽ വീണ്ടും കാട്ടാനയുടെ ജഡം
1583797
Thursday, August 14, 2025 4:52 AM IST
കോതമംഗലം: പൂയംകുട്ടി പുഴയിൽ വീണ്ടും കാട്ടാനയുടെ ജഡം കണ്ടെത്തി. പീണ്ടിമേട് കുത്തിനടുത്ത് ചെല്ലാട്ടള ഭാഗത്തു പാറക്കെട്ടിലാണു ജഡം കണ്ടത്. 20 വയസുള്ള പിടിയാനയുടെ ജഡത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്.
മലവെള്ളപ്പാച്ചിലിൽ പീണ്ടിമേട് കുത്തിൽപെട്ടു ചരിഞ്ഞതാകുമെന്നാണു വനപാലകരുടെ നിഗമനം. പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. കഴിഞ്ഞ ആഴ്ച പിടിയാനയുടെയും കൊമ്പന്റെയും ജഡം പുഴയിലെ മണികണ്ഠൻചാൽ ഭാഗത്തു കണ്ടെത്തിയിരുന്നു. ഈ ആനയും ആ സമയത്തു തന്നെ ഒരുമിച്ച് അപകടത്തിൽ പെട്ട് ചരിഞ്ഞതാകാമെന്നാണ് കരുതുന്നത്.