വാഹനാപകടത്തിൽ യുവാവ് മരിച്ചു
1583901
Thursday, August 14, 2025 10:39 PM IST
മൂവാറ്റുപുഴ: കാലാമ്പൂര് ആയവന പാലത്തിൽ ഓട്ടോ മറിഞ്ഞ്, അതിനടിയിൽപ്പെട്ട യുവാവ് മരിച്ചു. തൃക്ക അമ്പലത്തിനടുത്ത് താമസിക്കുന്ന മരങ്ങാട്ടിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ ദിനേശൻ (54) ആണ് മരിച്ചത്.
ഓട്ടോയുടെ അടിയിൽപ്പെട്ടു കിടന്ന യുവാവിനെ സമീപവാസികൾ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ മുറിവുകളോ രക്തസ്രാവമോ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൂവാറ്റുപുഴ വൺവേ ജംഗ്ഷനിൽ വർക്ഷോപ്പ് നടത്തുകയാണ് അവിവാഹിതനായ ദിനേഷൻ. സംസ്കാരം ഇന്ന്.