കാപ്സ് ജില്ലാ കോൺഫറൻസ്
1583622
Wednesday, August 13, 2025 8:20 AM IST
കൊച്ചി: കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്സ്) ജില്ലാ കോൺഫറൻസും എറണാകുളം ചാപ്റ്റർ വാർഷികവും നടത്തി. ചൂണ്ടി ഭാരതമാതാ കോളജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സിലെ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഐസിടിഎ ശാന്തി ഗ്രാം ഡയറക്ടറും ലോയോള കോളജ് ഓഫ് സോഷ്യൽ സയൻസ് മുൻ ഡയറക്ടറുമായ ഫാ. ജോയ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസലിംഗ് ഇന് സോഷ്യൽ വർക്ക് എന്ന വിഷയത്തിൽ നടന്ന കോൺഫറൻസിൽ രാജഗിരി കോളജ് അസോ. പ്രഫസർ ഡോ. അനീഷ്, പ്രിൻസിപ്പൽ കൗൺസിലർ പി. നളിനി, മുൻ സിഡബ്ലുസി അംഗം ഡാർലിൻ ഡോണൾഡ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
രാജഗിരി കോളജ് മുൻ ഡീൻ സി.ജെ. മേരി വീനസ്, കാപ്സ് വർക്കിംഗ് പ്രസിഡന്റ് ഡോ. എം.പി. ആന്റണി, എറണാകുളം ചാപ്റ്റർ പ്രസിഡന്റ് ഫാ. സോജൻ പി. ജോസഫ്, ജോയിന്റ് സെക്രട്ടറി ഡോ. ഷാലി, സെക്രട്ടറി വിറ്റിൽ നിക്സൺ എന്നിവർ പ്രസംഗിച്ചു.