ബസ്സ്റ്റോപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി
1583790
Thursday, August 14, 2025 4:43 AM IST
ഉദയംപേരൂർ: ഉദയംപേരൂർ കൊച്ചുപള്ളിയിലെ ബസ് സ്റ്റോപ്പിലേയ്ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി. ഇവിടെയുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ ദുരന്തമൊഴിവായി. തൃപ്പൂണിത്തുറ-വൈക്കം റൂട്ടിൽ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം.
തിരുവല്ലയിൽ നിന്നും എറണാകുളത്തേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് കിട്ടാതിരുന്നതാണ് അപകടത്തിന് കാരണമെന്നും അറ്റകുറ്റപ്പണി കഴിഞ്ഞ് കിടന്ന ബസ് എടുത്തപ്പോൾ സ്റ്റിയറിംഗിന് വെട്ടലും ബ്രേക്കും കുറവുണ്ടായിരുന്നതായും ബസ് ജീവനക്കാരൻ പറഞ്ഞു.
തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മറിഞ്ഞ് വീണ ബസ് കാത്തിരിപ്പ് കേന്ദ്രം മുറിച്ചു നീക്കി.