ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ ഫോറം ഉദ്ഘാടനം ചെയ്തു
1584040
Friday, August 15, 2025 4:51 AM IST
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ആരംഭിച്ച ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ ഫോറം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലൂര്‍ദ് ആശുപത്രിക്ക് മുന്നില്‍ നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് ഹൈബി ഈഡന് എംപിയും സൗജന്യ അരി വിതരണം ടി.ജെ. വിനോദ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു.
കള്‍ച്ചറല്‍ ഫോറം ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. സഞ്ജയ് ജയിംസ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ മുഖ്യാതിഥികളായി. കെ. ബാബു എംഎല്‍എ, അജയ് തറയില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.