കാഞ്ഞൂർ പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി
1584042
Friday, August 15, 2025 4:51 AM IST
കാലടി: സിപിഐ കാഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെയും കിസാൻ സഭ കാഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. മുൻ എംഎൽഎ എൽദോ ഏബ്രഹാം സമരം ഉദ്ഘാടനം ചെയ്തു.
കർഷകർക്ക് ലഭ്യമാക്കേണ്ട സബ്സിഡി തുക ഉടൻ വിതരണം ചെയ്യുക, ജൽജീവൻ പദ്ധതി പ്രകാരം പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക,പഞ്ചായത്ത് പ്രദേശത്തെ കാനകൾ വൃത്തിയാക്കുകു എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
സിപിഐ ലോക്കൽ സെക്രട്ടറി സി.വി.ജോസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ,സിപിഐ ആലുവ മണ്ഡലം സെക്രട്ടറി വി. മുഹമ്മദ്, സിപിഐ നേതാക്കളായ ഷിഹാബ് പറേലി, ടി.ആർ. സലി,ബൈജു കാച്ചപ്പിള്ളി,
സുധീപ് പറക്കാട്ട്,എൽഡിഎഫ് നേതാക്കളായ മുരളി പുത്തൻവേലി, പോൾ പെട്ട,ജോസ് പേഴപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. പി.എ. കരീം, ഇ.ആർ. ചന്ദ്രൻ, പി.എ. മജീദ്,പി.എ. യൂസഫ് എന്നിവർ നേതൃത്വം നൽകി.