ബാലിദ്വീപ് ഫെസ്റ്റിന് ഇന്നു തുടക്കം
1583623
Wednesday, August 13, 2025 8:20 AM IST
കൊച്ചി: ഇന്ത്യയിലെ ആദ്യ തീം അടിസ്ഥാന പ്രദർശനത്തിന് എറണാകുളത്തപ്പൻ ഗ്രൗണ്ട് വേദിയാകുന്നു. ആന്റിലിയ ബാലിദ്വീപ് ഫെസ്റ്റും ഓണം ട്രേഡ് ഫെയറും ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അഞ്ജലി നായർ, റോൺസൺ വിൻസന്റ്, റിനി ആൻ ജോർജ്, നിർമാതാവ് എൻ.എം ബാദുഷ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ബാലിദ്വീപിൽ പോകുന്ന അതേ അനുഭവമാണ് സന്ദർശകർക്ക് ഇവിടെ ലഭിക്കുക. അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഇവിടെ ആസ്വദിക്കാം. കേരളത്തിൽ കണ്ടിട്ടില്ലാത്ത തരം അപൂർവ അലങ്കാര മത്സ്യങ്ങളും ഉണ്ടാകും.
രാവിലെ 11 മുതൽ രാത്രി ഒന്പതു വരെയാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപ. അഞ്ച് വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. സെപ്റ്റംബർ 21 ന് സമാപിക്കും. സന്ദർശകരിൽ നിന്ന് നറുക്കെടുത്ത് ഒരു ഭാഗ്യശാലിക്ക് എറണാകുളം ജില്ലയിൽ 3 സെന്റ് സ്ഥലം സൗജന്യമായി നൽകും. സംഘാടകരായ ഗ്ലോബൽ ഇന്ത്യ എന്റടെയ്ൻമെന്റിന്റെ ഡയറക്ടർമാരായ ഷമീർ വളവത്ത്, എം.കെ സായ്ദ്, പി.എ നാസർ, ഫ്രാൻസിസ് ലൈല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.