മോഷണപരന്പര: പ്രതി അറസ്റ്റിൽ
1584036
Friday, August 15, 2025 4:51 AM IST
പറവൂർ: കേരളത്തിലങ്ങോളമിങ്ങോളം ഇരുപത്തി അഞ്ചോളം മോഷണ കേസുകളിൽ പ്രതിയായ കോട്ടയം കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ (വേണു - 52) പറവൂർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ നാലിന് ചേന്ദമംഗലം സ്വദേശിയുടെ ഇരുചക്ര വാഹനം കോടതി പരിസരത്ത് നിന്ന് ഇയാൾ മോഷ്ടിച്ചിരുന്നു.
ഏലൂരിലെ വീടുകളിൽ വിദേശത്തുനിന്ന് കൊറിയറുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ച ഇയാൾ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോണും കൊറിയർ ചാർജെന്ന വ്യാജേന 374 രൂപയും തട്ടിയെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിന് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
മോഷ്ടിച്ച ഇരുചക്ര വാഹനവും ഇയാളിൽ നിന്ന് കണ്ടെടുത്തു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.