കളമശേരിയിൽ വർക്ക്ഷോപ്പിൽ തീപിടുത്തം
1584037
Friday, August 15, 2025 4:51 AM IST
കളമശേരി: കളമശേരി ടിവിഎസ് ജംഗ്ഷന് സമീപം പഴയ റോഡിലെ ടീംസ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പിൽ തീപിടിത്തം. ഇന്നലെ രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്.
വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന രണ്ട് ഓട്ടോറിക്ഷകൾക്കും വർക്ക്ഷോപ്പ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ആലുവ സ്വദേശിയായ ബോസിന്റെ ഉടമസ്ഥതയിലുള്ളതാണ് വർക്ക്ഷോപ്പ്.
ഏലൂരിൽ നിന്നും കാക്കനാട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.