അന്ധവിദ്യാലയത്തിലെ മിടുക്കന്മാർക്ക് സമ്മാനമായി ലാപ്ടോപ്പുകൾ
1583792
Thursday, August 14, 2025 4:43 AM IST
ആലുവ: കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സമ്മാനമായി എംപിയുടെ മൂന്ന് ലാപ്ടോപ്പുകൾ ലഭിച്ചു. ഒപ്പമുണ്ട് എംപി എന്ന ബെന്നി ബെഹനാൻ എംപിയുടെ പദ്ധതിയുടെ ഭാഗമായാണ് ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കുട്ടികൾക്ക് കാഴ്ചപരിമിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്ക്രീൻ റീഡിംഗ് സോഫ്റ്റ് വെയറുകൾ ഉള്ള ലാപ്ടോപ്പുകൾ സമ്മാനിച്ചത്.
അൻവർ സാദത്ത് എംഎൽഎ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കീഴ്മാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുജീബ്, പ്രധാനാധ്യാപിക ജിജി വർഗീസ്, സ്കൂൾ ലീഡർ എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.