നിര്‍മല കോളജിന് ഐഎസ്ഒ സര്ട്ടിഫിക്കേഷന്
1583802
Thursday, August 14, 2025 4:52 AM IST
മൂവാറ്റുപുഴ: പരിസ്ഥിതി സംരക്ഷണത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജിന് ഐഎസ്ഒ ഗ്രീന്‍ ഓഡിറ്റ് സര്ട്ടിഫിക്കേഷന്. ഐഎസ്ഒ അക്രഡിറ്റഡ് സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നിര്‍മല കോളജിന് സര്ട്ടിഫിക്കേഷന് ലഭിച്ചത്.
കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജസ്റ്റിന് കെ. കുര്യാക്കോസിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഊര്‍ജം, ജലം, പരിസ്ഥിതി തുടങ്ങി ആറ് മേഖലകളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ ആറ് മാസം നീണ്ടു നിന്ന ഓഡിറ്റിന് ശേഷമാണ് കോളജിന്റെ ഈ നേട്ടം.
കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ലിന്‍സി ടോം, ഡിനു അലക്സാണ്ടര്‍, ജി.ആര്. ശ്രീജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.