സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
1584035
Friday, August 15, 2025 4:40 AM IST
കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഹൈബി ഈഡൻ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് എംപി ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് മരിയ അധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എംഎൽഎ, പ്രധാനാധ്യാപിക സിസ്റ്റർ പി.കെ.ലൗലി, പിടിഎ പ്രസിഡന്റ് ജയിംസ് ജോസഫ്, സുജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.