നഗരസഭാ കൗണ്‍സിലറായി കാല് നൂറ്റാണ്ട് : ലിസി ടീച്ചര്‍ സ്മാരക അവാര്‍ഡ് ജേതാവ് റീത്താപോളിനെ അനുമോദിച്ചു
1584043
Friday, August 15, 2025 4:51 AM IST
അങ്കമാലി: അങ്കമാലി നഗരസഭയില്‍ കൗണ്‍സിലറായി കാല് നൂറ്റാണ്ട് പിന്നിടുന്ന റീത്താപോളിനെ അനുമോദിച്ചു. മഹിളാ കോണ്‍ഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റോജി എം. ജോണ്‍ എംഎല്‍എ മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള ലിസി ടീച്ചര്‍ സ്മാരക അവാര്‍ഡ് റീത്താപോളിന് സമ്മാനിച്ചു.
മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു ക്യഷ്ണ പൊന്നാടയണിയിച്ചു. എംപിസി ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിനി മനോജ്, സര്‍ക്കിള്‍ സഹകരണ യൂണിയന് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട മേരി വര്‍ഗീസ്, മുതിര്‍ന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൊച്ചുത്രേസ്യ തങ്കച്ചന്, അല്‍ഫോന്‍സ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
മഹിളാ കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി.ജെ. ജോയി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, കാലടി ബ്ലോക്ക് പ്രസിഡന്റ് ബിജി സാജു, നഗരസഭാ മുന്‍ ചെയര്മാന് മാത്യു തോമസ്, യുഡിഎഫ് നിയോജകണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിയ്ക്കല്‍,
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ബി. സാബു, മനോജ് മുല്ലശേരി, പൗലോസ് കല്ലറയ്ക്കല്‍, അഡ്വ. കെ.എസ്. ഷാജി, കെ.കെ. ജോഷി, ഐഎന്‍ടിയുസി റീജിയണല്‍ പ്രസിഡന്റ് ബാബു സാനി,ഷൈനി ജോര്‍ജ്, ലിസി പോളി, മീര അവറാച്ചന്, ലിസ തോമസ് എന്നിവര്‍ പ്രസംഗിച്ചു.