കിണറ്റിൽ വീണ പശുവിനെ രക്ഷപെടുത്തി
1583796
Thursday, August 14, 2025 4:52 AM IST
കോലഞ്ചേരി: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. പൂതൃക്ക ഞാറതടത്തിൽ പൗലോസിന്റെ പശുവാണ് കിണറിൽ അകപ്പെട്ടത്. ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളമുള്ള കിണറ്റിൽ ഇന്നലെ വൈകിട്ട് നാലോടെ പശു വീഴുകയായിരുന്നു.
പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ, കെ.കെ. ശ്യാംജി, എ.എം. സനൂപ് , വി.ജി. വിജിത്ത്കുമാർ, ആർ. ഷുഹൈബ്, ഷബീർ, രാമചന്ദ്രൻ നായർ, എന്നിവരും നാട്ടുകാരും ചേർന്ന് പശുവിനെ സുരക്ഷിതമായി കിണറ്റിൽ നിന്നും രക്ഷിച്ചു.