സ്റ്റീൽ പാത്രത്തിൽ തല കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1584052
Friday, August 15, 2025 5:04 AM IST
കോതമംഗലം: സ്റ്റീൽ പാത്രത്തിൽ തല കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെല്ലിക്കുഴി പഞ്ചായത്ത് ഓലിപ്പാറ ഇരമല്ലൂർ എരമതുരുത്തേൽ യാസിന്റെ വീട്ടിലെ പൂച്ചയുടെ തലയാണ് സ്റ്റീൽ വാട്ടർ ബോട്ടിലിൽ കുടുങ്ങിയത്.
സേനയെ വിളിച്ച് അറിയിച്ചതനുസരിച്ച് സേന സംഭവത്തെത്തി കട്ടർ ഉപയോഗിച്ച് വാട്ടർ ബോട്ടിൽ കട്ട് ചെയ്ത് പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.
സീനിയർ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി. ഷമിർ, പി.എം. നിസാമുദ്ദീൻ,വി.എച്ച്. അജ്നാസ്,എസ്. ഷഹീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.