വളപ്പിൽ ആക്രിക്കടയിൽ മോഷണം
1596713
Saturday, October 4, 2025 3:44 AM IST
വൈപ്പിൻ : മാലിപ്പുറം വളപ്പിൽ ആക്രിക്കടയിൽ മോഷണം. 40000 രൂപയുടെ ചെമ്പ്,പിച്ചള, തുടങ്ങിയ സാധനങ്ങൾ നഷ്ടപ്പെട്ടു. മാലിപ്പുറം വളപ്പ് ഇടം പാടത്ത് സീനത്ത് നടത്തുന്ന ജീസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഉടമ നൽകിയ പരാതിയിൽ ഞാറയ്ക്കൽ പോലീസ് കേസെടുത്തു.
കഴിഞ്ഞയാഴ്ച എടവനക്കാട് ചാത്തങ്ങാട് വടക്കേക്കര ഭാഗത്തുള്ള ആക്രിക്കടയിലും മോഷണം നടന്നിരുന്നു. ബ്ലായിൽ ഷാനവാസിന്റെ സ്ഥാപനത്തിൽ നിന്ന് 15 കിലോ ചെമ്പ്കമ്പിയും 6,000 രൂപയുമാണ് അന്ന് മോഷണം പോയത്.