വാഹന മോഷണ കേസ്: പ്രതി അറസ്റ്റിൽ
1596741
Saturday, October 4, 2025 4:09 AM IST
മട്ടാഞ്ചേരി: നിരവധി വാഹന മോഷണ കേസിലെ പ്രതിയെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി ശിഹാബ്(28)നെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണർ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
ചുള്ളിക്കല്‍ അബാദ് ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഇയാളെ എറണാകുളം ശ്രീധര്‍ തിയറ്ററിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍, സെന്‍ട്രൽ, ബിനാനിപുരം സ്റ്റേഷനുകളിലും ഇയാള്‍ക്ക് വാഹന മോഷണം, ബാറ്ററി മോഷണം തുടങ്ങിയ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
തോപ്പുംപടി ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജു, എസ്ഐ പി. ഷാബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എഡ്വിന് റോസ്, ബിബിന്‍ മോന്, അനീഷ്, സുനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.