നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം സംസ്ഥാനത്തെ മാതൃകാ കൃഷിത്തോട്ടമാക്കണം: വി.ഡി. സതീശൻ
1596725
Saturday, October 4, 2025 3:57 AM IST
കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം മുമ്പ് സംസ്ഥാനത്തെ ഒന്നാമത്തെ കൃഷിത്തോട്ടമാക്കി മാറ്റിയപോലെ വീണ്ടും ഒന്നാമത്തെയും മാതൃകാ കൃഷിത്തോട്ടവുമാക്കി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പറഞ്ഞു.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ മുടക്കി പണിതീർത്ത റസ്റ്ററന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുരിയാക്കോസ് എംപി മുഖ്യാതിഥി ആയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. നൗഷാദ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കെ. ദാനി, റാണിക്കുട്ടി ജോർജ്, റഷീദാ സലീം, ലിസി അലക്സ്, ഷൈനി ജോർജ്,
ജില്ലാ പഞ്ചായത്ത് അഡിഷണൽ ഡയറക്ടർ തോമസ് സാമുവേൽ, ജില്ലാ കൃഷി ഓഫീസർ പി. ഇന്ദുനായർ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സനിതാ റഹീം, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, സൈജന്റ് ചാക്കോ, ജിംസിയ ബിജു, കെ.പി. ബാബു, ബാബു ഏലിയാസ്, പി.എം. കണ്ണൻ, പി.എം. ശിവൻ, കെ.പി. വിജയൻ, എം.വി. യാക്കോബ്, കെ.ഇ. ജോയി, ബിജു പുള്ളിൽ, ശാരദാ മോഹൻ, ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് എന്നിവർ പ്രസംഗിച്ചു.