കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ
1596714
Saturday, October 4, 2025 3:44 AM IST
വൈപ്പിൻ : നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽനിന്നും കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ഹേമ ചന്ദ്ര ടൈഡ് ( 31)ന്റെ പക്കൽനിന്നാണ് മുളവുകാട് പോലീസ് 120 ഗ്രാം കഞ്ചാവ് പിടികൂടിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം ബോൾഗാട്ടി കവലയിൽവച്ചാണ് നാട്ടുകാർ പിടികൂടി ഇയാളെ പോലീസിൽ ഏൽപ്പിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും ആദ്യം 25 ഗ്രാം കഞ്ചാവും പിന്നീട് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന 95 ഗ്രാം കഞ്ചാവും പോലീസ് കണ്ടെത്തുകയായിരുന്നു.