വിജ്ഞാൻ മിനി മാരത്തൺ നടത്തി
1596719
Saturday, October 4, 2025 3:44 AM IST
കാലടി: എടനാട് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തിൽ വിജ്ഞാൻ മിനി മാരത്തൺ നടത്തി. ആലുവ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.എ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. അനിൽ കിളിയേൽക്കുടി അധ്യക്ഷത വഹിച്ചു. ഫ്രിനി പോൾ ദാസ്, കെ.എസ്. ഷാജി, സിജോ മതത്തായി, ധനേഷ് ചാക്കപ്പൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുൾപ്പടെ ഇരുനൂറോളം പേർ പങ്കെടുത്തു.