തോടുകൾ ആഴം കൂട്ടി മാലിന്യ മുക്തമാക്കും
1596723
Saturday, October 4, 2025 3:57 AM IST
പറവൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ ചിലവിട്ട് വടക്കേക്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 20 വാർഡുകളിലെ തോടുകൾ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കി മാലിന്യ മുക്തമാക്കുന്നു.
പദ്ധതി ജില്ലാ പഞ്ചായത്തംഗം എ.എസ് .അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അധ്യക്ഷയായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ലൈജു ജോസഫ്, സജ്ന സൈമൺ, പി.പി. ദേവൻ, സീന അരുൺ, മായ ഷാജി, ആന്റോ പി. മാത്യു പടമാടൻ എന്നിവർ സംസാരിച്ചു.