മെഗാ ക്ലീന്‍അപ്പ് ഡ്രൈവും അവബോധ സൈക്കിള്‍ റാലിയും
1596722
Saturday, October 4, 2025 3:57 AM IST
കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജും കൊച്ചി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ക്ലീന്‍അപ്പ് ഡ്രൈവും അവബോധ സൈക്കിള്‍ റാലിയും എറണാകുളം വഞ്ചി സ്ക്വയറില്‍ ടി.ജെ. വിനോദ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭ കൗണ്‍സിലര്‍ മനു ജേക്കബ് പ്രസംഗിച്ചു. പരിപാടിയില്‍ സെന്റ് ആല്‍ബര്‍ട്സ് കോളജ് മാനേജര്‍ റവ. ഡോ. ആന്റണി തോപ്പില്‍, പ്രിന്‍സിപ്പൽ ഡോ. ജോസഫ് ജസ്റ്റിന് റിബല്ലോ, രജിസ്ട്രാര്‍ ഫാ. ഷൈന്‍ പോളി കളത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.