നവീകരിച്ച വേങ്ങൂർ കുറ്റിലക്കര റോഡ് നാടിന് സമർപ്പിച്ചു
1596721
Saturday, October 4, 2025 3:44 AM IST
കാലടി: മഴ പെയ്താൽ കുണ്ടും, കുഴിയുമായി കാൽനടയാത്ര പോലും ദുസഹമായിരുന്ന വേങ്ങൂർ കുറ്റിലക്കര റോഡ് മൂന്ന് വർഷങ്ങളിലായി നവീകരിച്ച് നാടിന് സമർപ്പിച്ചു. റോജി എം. ജോൺ എംഎൽഎ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശാന്താ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, പ്രദേശത്തെ വിവിധ സ്ഥാപനങ്ങൾ ചെലവഴിച്ചവയും ഉൾപ്പെടെ 81 ലക്ഷം രൂപ ചിലവിലാണ് റോഡ് ടൈൽ വിരിച്ച് നവീകരിച്ചത്.