മൂല്യവർധിത ഉത്പന്ന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1596727
Saturday, October 4, 2025 3:57 AM IST
വാഴക്കുളം: വേങ്ങച്ചുവട് ബ്ലോക്ക് പഞ്ചായത്തു കെട്ടിടത്തിൽ ആരംഭിച്ച മൂല്യവർദ്ധിത ഉത്പന്ന കേന്ദ്രം പ്രതിപക്ഷനേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് ലോഗോ പ്രകാശനം ചെയ്തു. ജില്ലാ വ്യവസായ ഓഫീസര്‍ പി.എ. നജീബ് പദ്ധതി വിശദീകരണം നടത്തി.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജിബിൻ റാത്തപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തും മുവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ജില്ലാ വ്യവസായകേന്ദ്രം, കൃഷിവകുപ്പ്, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ 85 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് കേന്ദ്രം ആരംഭിച്ചത്.
കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ അവ സംസ്കരിച്ച് ഗുണമേന്മയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി തദ്ദേശീയമായും വിദേശത്തും വിപണിസാധ്യത കണ്ടെത്തി കര്ഷകന് മെച്ചപ്പെട്ട വില ലഭ്യമാക്കാനുദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.