കടൽകയറ്റത്തിൽ തകർന്ന തീരദേശ റോഡ് പുനർനിർമിക്കാത്തതിൽ ആക്ഷേപം
1596718
Saturday, October 4, 2025 3:44 AM IST
വൈപ്പിൻ : കടൽകയറ്റത്തെ തുടർന്ന് നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറം ഭാഗത്ത് തകർന്ന തീരദേശ റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് അധികൃതർ കൂട്ടാക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം.
അടുത്തിടെ പുനർ നിർമിച്ച റോഡ് ആണിത്. ഈ ഭാഗത്ത് ഇനിയും ഒരു കടലാക്രമണം ഉണ്ടായാൽ റോഡ് രണ്ടായി മുറിയാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ഈ സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് അടിയന്തരമായി പരിഹാരം കാണണമെന്ന് പന്ത്രണ്ടാം വാർഡ് അംഗം സിസി സിജി ആവശ്യപ്പെട്ടു.